*മനുഷ്യത്വം*
ഒടുവിലായി വിടർന്നോരീപുവും ഇറുത്തു ഞാൻ
തൊടിയിലെ വഴിയിലുടകന്നു പോകേ
ഔത്സുക്യം തകിയൊരു വാർത്തയിന്മേൽ
മനം തേങ്ങി അതുകേട്ടൊരാമാത്രയിൽ താൻ!!
എന്തിനു നൽകിയീ പാഴ്വിധി ദൈവമേ...?
എന്തിനേകി ഇത്ര ക്രൂരത മനുഷ്യനിൽ ?
കൊല്ലും കൊലയും ... പിടിവാദങ്ങളെങ്ങുമേ
കൊന്നു തിന്നുന്നു മനുഷ്യർ പരസ്പരം...
അയലത്തെ വീട്ടിലെപ്പെണിന്റെ മാനം
അടിയറവു വെച്ചതോ അതേ രക്തം താൻ...!
ഉടമതൻ അടിമയെ സ്നേഹിച്ചിടുന്നപോൽ
പൊലുമില്ലി രക്തബോധത്തിന്റെ വില ..
അപരന്റെ ഉദയത്തിലറിയയാതെ തേങ്ങുന്നു
അനുജന്റെ വിങ്ങലോ കാണാതെ പോയി..!
എന്തിനോ വേണ്ടി തിളക്കുമീ രക്ത
മിന്നതോ കൊടും ക്രൂരതയിലെത്തിടുന്നു
എന്തിനോ വേണ്ടി കിടമത്സരങ്ങൾ!!
ഒരു വശം മുറവിളി കൂട്ടുന്നു ജയത്തിനായി
അലമുറയിടുന്നു മറുവശം ജീവിതത്തിനായി..
ഇനിയെന്തുചെയ്യുമെന്നറിയില്ല സോദരാ...
ദൈവത്തിൻ സ്വന്തം നാടെന്നുമൊഴിയുവാൻ..
ഇനി നമുക്കെന്നു കഴിയും ചൊൽക നീ
ഇനിയെന്നു തിരികെ വരുമാ വസന്ത കാലം..?
